തിരുവനന്തപുരം: ബോട്ട് തകർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്ന് ലത്തീൻകാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഒാഫീസ് ഉദ്ഘാടനയോഗത്തിലാണ് നേതാക്കൾ ആവശ്യമുന്നയിച്ചത്. അനിമേഷൻ സെന്റർ ഹാളിൽ ചേർന്ന യോഗം അതിരൂപതാ ശുശ്രൂഷ കോ ഒാർഡിനേറ്റർ മൈക്കിൾ തോമസ് ഉദ്ഘാടനം ചെയ്തു. പാട്രിക് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, ജോസ് മെസ്മിൻ, ആന്റണി ആൽബർട്ട്, ജോസഫ് ജോൺസൺ, ഫെനിൻ ആന്റണി, എം.എ. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.