ullasam

വെഞ്ഞാറമൂട്: പൊതു വിദ്യാലത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗണിതം അനായാസമാക്കുന്നതിനായി 34ൽ പരം കൊച്ചു കളികൾ ഉൾപ്പെട്ട കിറ്റുകൾ നൽകുന്ന " ഉല്ലാസ ഗണിതം " പദ്ധതിയുടെ ബി.ആർ.സി പാലോട് സബ് ജില്ലാതല ഉദ്ഘാടനം വാമനപുരം ഗവ.യു.പി സ്കൂളിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ. ലെനിൻ, പൊതുവിദ്യാഭ്യാസ പ്രവർത്തകൻ വി.എസ്. അശോകൻ, ഗ്രാമ പഞ്ചായത്ത് അംഗം രാജീവ് പി.നായർ, എസ്.എം.സി ചെയർമാൻ എസ്. സുരേഷ്, എസ്.എം.സി വൈസ് ചെയർമാൻ എസ്.ആർ. രജികുമാർ, ബി.പി.ഒ ഡോ. കെ.എൽ. ബിച്ചു, സ്കൂൾ എച്ച്.എം എ.കെ. പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. ഷെഹില ഷെറിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്.