തിരുവനന്തപുരം: നഗരത്തിലെ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാൻ ഡി.ജി.പി ഇന്ന് രാവിലെ 11ന് പൊലീസ് ട്രെയിനിംഗ് കോളേജിൽ നടത്തുന്ന യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, യു.ടി.യു.സി തുടങ്ങിയ ട്രേഡ് യൂണിയനുകൾ സംയുക്തമായി തീരുമാനിച്ചെന്ന് നേതാക്കളായ പട്ടം ശശിധരൻ, മീനാങ്കൽ കുമാർ, ചാല സുധാകരൻ, കുര്യാത്തി ഷാജി, ഡി. ജ്യോതിഷ് കുമാർ, വി. രാജേഷ്, പരുത്തിക്കുഴി അഷ്റഫ്, കുമാരപുരം ഗോപൻ എന്നിവർ അറിയിച്ചു. ആട്ടോറിക്ഷ തൊഴിലാളികളോടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണിത്.