mela

തിരുവനന്തപുരം: കരകൗശല വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉത്പന്നങ്ങളുടെ അഖിലേന്ത്യാ വില്പന പ്രദർശനമേളയായ 'ക്രാഫ്റ്റ് ബസാർ 2019' ന് തൈക്കാട് പൊലീസ് മൈതാനത്ത് തുടക്കമായി. നഗരസഭാ മേയർ കെ. ശ്രീകുമാർ മേളയുടെ ഉദ്ഘാടനം ചെയ്തു. ഡി.സി.എച്ച് റീജിയണൽ ഡയറക്ടർ എം. പ്രഭാകരൻ ആദ്യ വില്പന നടത്തി. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, മാനേജിംഗ് ഡയറക്ടർ എൻ.കെ മനോജ് എന്നിവർ പങ്കെടുത്തു. ദേശീയസംസ്ഥാന കരകൗശല അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റുകളും നേടിയ നൂറിലധികം കലാകാരന്മാരുടെ ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. രാജ്യത്താകമാനമുള്ള കരകൗശല കൈത്തറി വിദഗ്ദ്ധരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭിക്കുമെന്നതാണ് പ്രത്യേകത. ഡിസംബർ 5 വരെയാണ് മേള.