വെള്ളനാട്: വികസന നിറവിൽ വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. 3.31 കോടി രൂപയുടെ വികസന പദ്ധതികൾ കൂടി നടപ്പിലാക്കുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ഫണ്ടും എം.എൽ.എ ഫണ്ടും വിനിയോഗിച്ചാണ് പുതിയ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കുന്നത്. ഈ തുക വിനിയോഗിച്ച് ഹയർ സെക്കൻഡറി, ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പുതിയ ബഹുനില മന്ദിരങ്ങൾ നിർമ്മിക്കും. കൂടാതെ യു.പി വിഭാഗത്തിന് ലൈബ്രറി, പാചകപ്പുര, ഡൈനിങ് ഹാൾ എന്നിവയും നിർമ്മിക്കും.
27ന് ഉച്ചയ്ക്ക് 1.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. കെ.എസ്. ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിത കുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ജില്ലാ പഞ്ചായത്ത് മെമ്പർ എൽ.പി. മായാദേവി തുടങ്ങിയവർ പങ്കെടുക്കും. ഇതിനോടൊപ്പം പി.ടി.എ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനവും സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും.