nazar

ആര്യനാട്: ആര്യനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി എ. നാസറുദീനെ തിരഞ്ഞെടുത്തു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ ധാരണ പ്രകാരം നിലവിലത്തെ വൈസ് പ്രസിഡന്റ് വി. പ്രദീപ് കുമാർ രാജിവച്ചതിനെ തുടർന്നാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായ നാസറുദീന് പത്തും, എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എൽ. കിഷോറിന് എട്ടും വോട്ടുകൾ ലഭിച്ചു. രാവിലെ 11ന് നടന്ന തിരഞ്ഞെടുപ്പിന് കാട്ടാക്കട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. രാഗിണി വരണാധികാരിയായിരുന്നു. പള്ളിവേട്ട വാർഡ് പ്രതിനിധിയാണ് നാസറുദീൻ.