തിരുവനന്തപുരം: തൊഴിലാളികളുടെ ജോലി - ജീവിത സുരക്ഷ തകിടംമറിക്കുന്ന തൊഴിൽ നിയമപരിഷ്‌കാരങ്ങൾ രാജ്യത്തിന് യോജിച്ചതല്ലെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. എസ്.ബി.ഐ ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് എംപ്ലോയിസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കരാർ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയെ സംബന്ധിച്ച പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.കെ.ആൻഡ് എം.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന എം.എം പുസ്‌തകം ഏറ്റുവാങ്ങി. എ.കെ.ബി.ഇ.എഫ് അസിസ്റ്റന്റ് സെക്രട്ടറി എസ്. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അനിയൻ മാത്യു, എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ, യൂണിയൻ പ്രസിഡന്റ് ആർ. സന്തോഷ്‌കുമാർ, ആർ. ചന്ദ്രശേഖരൻ, ബി.കെ. പ്രദീപ്, ടി. നന്ദകുമാർ, ഷാഫി. എം, ലൗലി കുട്ടിപോൾ, ബീന മോൾ എന്നിവർ സംസാരിച്ചു.