നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയനു കീഴിലുള്ള ശാഖകളിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് ആറുകോടി രൂപയുടെ വായ്‌പാ വിതരണം നടന്നു. യൂണിയൻ ചെയർമാൻ എ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ രാജേഷ് നെടുമങ്ങാട് സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പ്രദീപ് കുറുന്താളി, വി.കെ. ചന്ദ്രമോഹൻ, ഡോ. എസ്. പ്രതാപൻ, ഗോപാലൻ റൈറ്റ്, ജെ.ആർ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികൾക്ക് പുറമെ യൂത്ത് മൂവ്മെന്റ്, വനിതാസംഘം, മൈക്രോഫിനാൻസ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.