തിരുവനന്തപുരം : കേരള കാർഷിക സർവകലാശാല,കാർഷിക കോളേജ് വെള്ളായണി,സ്റ്റുഡന്റ്‌സ് യൂണിയൻ, സ്റ്റേറ്റ് വെറ്റ്‌ലാൻഡ് അതോറിറ്റി കേരള,കല്ലിയൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 26, 27 തിയതികളിൽ കാക്കമൂല കായൽതീരത്ത് കായലോരം അഗ്രി ലേക്ക് ഫെസ്റ്റ് സംഘടിപ്പിക്കും.26ന് ഫ്‌ളാഷ്‌മോബ്, ദീപസന്ധ്യ,ആരതി അർപ്പണം,രംഗപൂജ എന്നിവ നടക്കും. 27ന് രാവിലെ 11ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും.