നെടുമങ്ങാട്: ദർശന ഹൈയർ സെക്കഡറി സ്‌കൂളിൽ നടന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണ സെമിനാർ 'അമ്മമാരോട്" സൈബർ ആൻഡ് ഫോറൻസിക് ലാബ് ഉദ്യോഗസ്ഥൻ ബി. ബിനു ഉദ്‌ഘാടനം ചെയ്‌തു. സൈബർ ലോകത്തെക്കുറിച്ച് ബി. ബിനുവും വ്യക്തിത്വ വികസനത്തെ കുറിച്ച് മെന്റൽ ഹെൽത്ത് സെന്റർ സീനിയർ കൺസൾട്ടന്റ് ഡോ. ഇന്ദു വി. നായരും ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ദർശന ജി. ശശിധരൻ നായർ, മാനേജിംഗ് പാർട്ണർ ഡോ. രഞ്ജു, പ്രിൻസിപ്പൽ എസ്.എം. രാകേന്ദു, പി.ടി.എ പ്രസിഡന്റ് കണ്ണാറംകോട് സുരേഷ്, മദർ പി.ടി.എ പ്രസിഡന്റ് സീന എന്നിവർ പങ്കെടുത്തു.