leagle

പാലോട്: ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ ലീഗൽ ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്തു. ലീഗൽ ലിറ്ററസി ക്ലബ് ജില്ലാ കോർഡിനേറ്റർ എം. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡോ. രാജി വി.ആർ. സ്വാഗതം ആശംസിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. തുളസി കുമാർ ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസ് കമ്മിറ്റി താലൂക്ക് സെക്രട്ടറി ജി. രവീന്ദ്രൻ ആശംസ അറിയിച്ചു. അഡ്വ. എസ്.സി. ശ്രീലാൽ നിയമ ബോധവത്കരണ ക്ലാസെടുത്തു. സ്കൂൾ ലിറ്ററസി ക്ലബ്‌ കൺവീനർ അനു. എ.ജെ യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.