നെടുമങ്ങാട്: ഒഴുകുപാറ കരുണ ചാരിറ്റബിൾ സൊസൈറ്റി നാലാം വാർഷികം വിപുലമായി നടത്താൻ തീരുമാനിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ, നിർദ്ധനർക്കുള്ള സഹായം, പട്ടിണി രഹിത കുടുംബ പദ്ധതി, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നതായും സമൂഹ വിവാഹം, മാസം തോറും നൽകുന്ന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം, മാഗസിൻ പ്രകാശനം, വിവിധ ചികിത്സാ സഹായ വിതരണം, മെഡിക്കൽ ക്യാമ്പ്, പ്രകൃതി സംരക്ഷണ ക്ലാസ്, അനുമോദനം, വിജ്ഞാന സദസ്, ദഫ് കലാവിരുന്ന് തുടങ്ങിയ പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി ആരംഭിക്കാനും തീരുമാനിച്ചതായി സെക്രട്ടറി ഷെമീർ എ. കുഴിവിള അറിയിച്ചു. ഡിസംബർ 12 മുതൽ 15 വരെയാണ് വാർഷികം. 12ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർഷികം ഉദ്‌ഘാടനം ചെയ്യും. 15ന് അടൂർ പ്രകാശ് എം.പി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. എം.എൽ. എമാരായ സി. ദിവാകരൻ, കെ.എസ്. ശബരീനാഥൻ, ഡി.കെ. മുരളി, പാലോട് രവി, പിരപ്പൻകോട് മുരളി, പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും.