പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 25, 26,27 തീയതികളിൽ നടത്തും.
ടൈംടേബിൾ
റെഗുലർ ബി.ടെക് എട്ടാം സെമസ്റ്റർ (2008 സ്കീം, 2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റിസ്ട്രക്ച്ചേർഡ് സപ്ളിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒാൺലൈൻ രജിസ്ട്രേഷൻ
ഡിസംബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടുകൂടി 28 വരെയും 400 രൂപ പിഴയോടുകൂടി 30 വരെയും ഫീസടച്ച് ഒാൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.
പരീക്ഷാ ഫീസ്
ഡിസംബർ 16ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ഡെസ്, മൂന്നാം സെമസ്റ്റർ, എം.വി.എ (പെയിന്റിംഗ്) എന്നീ ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഡിസംബർ രണ്ട് വരെയും 150 രൂപ പിഴയോടുകൂടി ഡിസംബർ നാല് വരെയും 400 രൂപ പിഴയോടുകൂടി ഡിസംബർ ആറ് വരെയും അപേക്ഷിക്കാം
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട് ടൈം) നാലാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം), രണ്ടാം സെമസ്റ്റർ എം.ആർക്ക് (2013 സ്കീം സപ്ളിമെന്ററി) പരീക്ഷകളുടെ (എല്ലാ ബ്രാഞ്ചുകളും) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കായി ഡിസംബർ 10 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
25, 27 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന യു.ഐ.ടി കളിലെ കരാർ അടിസ്ഥാനത്തിലുള്ള കൊമേഴ്സ് അദ്ധ്യാപകരുടെ ഇന്റർവ്യൂ മാറ്റിവച്ചു.
ഭരണഘടന ദിനാഘോഷം
.26, കേരള സർവകലാശാലയുടെ ഡോ. ബി.ആർ. അംബേദ്കർ ചെയറിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിന്റെ ഭരണഘടന എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കും. അഡ്വ. സഞ്ജയ് ആർ. ഹെഗ്ഡെ (സീനിയർ അഭിഭാഷകൻ, സുപ്രീംകോടതി), എസ്.എം. വിജയാനന്ദ് (ചെയർമാൻ ആറാം സംസ്ഥാന ധനകാര്യ കമ്മിഷൻ) തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.