നെടുമങ്ങാട്: ജില്ലാ പഞ്ചായത്ത് 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനാട് ജില്ലാ ഡിവിഷനിൽ 4.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയതായി ഡിവിഷൻ മെമ്പർ ആനാട് ജയൻ അറിയിച്ചു. തൊളിക്കോട് ഹയർ സെക്കൻഡറി സ്കൂൾ (73ലക്ഷം), പനയ്‌ക്കോട് വി.കെ. കാണി സ്കൂൾ (60 ലക്ഷം), വെള്ളാഞ്ചിറ എസ്.എൻ പുരം റോഡ് (25 ലക്ഷം), ആട്ടുകാൽ ഇ.എം.എസ് നഗർ -കടുവാപ്പോക്ക് റോഡ് റീടാറിംഗ് (15 ലക്ഷം), പേരയം ആർ.എസ് പുരം -ചെല്ലഞ്ചി റോഡ് റീടാറിംഗ് (20 ലക്ഷം), പേരയം -ഏറെ പേരയം റോഡ് (20 ലക്ഷം), ആനാട് കീഴത്തിൽ കുളക്കി റോഡ് നിർമ്മാണം (20 ലക്ഷം), ആനാട് കല്ലടക്കുന്നു പാലം നിർമ്മാണം (20 ലക്ഷം), പരുത്തിക്കുഴി എൽ.പി.എസ് ക്ലാസ് റൂം നിർമ്മാണം (26 ലക്ഷം), മെത്തോട് - വട്ടറത്തല റോഡ് (20 ലക്ഷം), ഇര്യനാട് വെള്ളരിക്കോണം റോഡ് (15 ലക്ഷം), ഉഴമലയ്ക്കൽ കിഴങ്ങുവിളക്കുന്ന് തോപ്പിൽ മേലെ റോഡ് റീടാറിംഗ് (10 ലക്ഷം), തൊളിക്കോട് തോട്ടുമുക്ക് വി.വി ദായിനി റോഡ് റീടാറിംഗ് (15 ലക്ഷം), തൊളിക്കോട് -പാണ്ടി റോഡ് മെറ്റലിംഗ് ആൻഡ് റീടാറിംഗ് (10 ലക്ഷം), തൊളിക്കോട് കവിയൂർ -ചെറുവക്കോണം റോഡ് (10 ലക്ഷം), തൊളിക്കോട് ഹയർ സെക്കൻഡറി -മേലേമുക്ക് റോഡ് (10 ലക്ഷം), തൊളിക്കോട് -പതിനെട്ടാം ക്ലമ്പറ റോഡ് (10ലക്ഷം), കിളിയന്നൂർ- മേൽത്തോട്ടം റോഡ് പുനരുദ്ധാരണം (15ലക്ഷം), ഉഴമലയ്ക്കൽ - പുലിയൂർ റോഡ് പുനരുദ്ധാരണം (4ലക്ഷം), നെടിയവേങ്കോട് കാഞ്ഞിരംപാറ റോഡ് പൂർത്തീകരണം (4,98,000).