പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ജീവനക്കാരന്റെ മൊബൈലും 2500 രൂപ അടങ്ങുന്ന പഴ്‌സ് മോഷ്ടിച്ച പ്രതിയെ തിരിച്ചറിഞ്ഞു. മഹാശിവലിംഗത്തിനുള്ളിൽ മൂന്നാമത്തെ നിലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സദാശിവൻ എന്ന സുരക്ഷാ ജീവനക്കാരന്റെ പഴ്സാണ് കവർന്നത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. രാവിലെ ക്ഷേത്ര ദർശനത്തിനും മഹാശിവലിംഗ ദർശനത്തിനുമായി വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. സന്ദർശന പാസുമായി മഹാശിവലിംഗത്തിനുള്ളിൽ പ്രവേശിച്ച ആളാണ് മോഷ്ടിച്ചത്. മോഷണവിവരമറിഞ്ഞ് സി.സി ടിവി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പാറശാല സ്റ്റേഷനിൽ പരാതിയും മോഷണം വ്യക്തമാക്കുന്ന സി.സി ടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഫോട്ടോ: 1 മോഷണം നടത്തിയ ആൾ ശിവലിംഗത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ എടുത്ത ഫോട്ടോ
2 പ്രതി തിരികെ എത്തി മൊബൈലും പഴ്‌സും എടുക്കുന്ന ദൃശ്യം.