1. 1978-ൽ കോൺഗ്രസ് ഇന്ദിരാഗാന്ധി പിളർത്തിയപ്പോൾ പവാർ ഇന്ദിരാവിരുദ്ധ പക്ഷത്ത് നിന്നു. എന്നാൽ മഹാരാഷ്ട്ര ഇലക്ഷനിൽ ഇന്ദിരാ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ ജനതാപാർട്ടി അധികാരത്തിൽ വരുന്നത് തടയാൻ ഇന്ദിരാപക്ഷത്തെ പവാർ പിന്തുണച്ചു.
2. വസന്ത് ദാദ പട്ടീൽ സർക്കാരിൽ പവാർ മന്ത്രിയായിരുന്നു. 4 മാസം കഴിഞ്ഞപ്പോൾ അത് പൊളിച്ചു. 38 വയസിൽ മഹാരാഷ്ട്രയിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി. ജനതാപാർട്ടിയുടെ പിന്തുണയോടെ.
3. 1999-ൽ സോണിയയോട് വിദേശ പൗരത്വ പ്രശ്നത്തിന്റെ പേരിൽ പിണങ്ങി എൻ.സി.പി രൂപീകരിച്ചു. അത് കഴിഞ്ഞ് സോണിയ നയിക്കുന്ന കോൺഗ്രസുമായി ചേർന്ന് 15 വർഷം മഹാരാഷ്ട്രയിൽ ഭരണം തുടർന്നു.
4. 2014 ൽ മോദി ഇലക്ഷൻ പര്യടനത്തിനിടയിൽ എൻ.സി.പിയെ അഴിമതി പാർട്ടി എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ആദ്യ ഫട്‌നാവിസ് സർക്കാരിന് പിന്തുണ നൽകണമോ വേണ്ടയോ എന്ന് ശിവസേന ശങ്കിച്ചുനിന്നപ്പോൾ പവാർ പുറത്തുനിന്ന് പിന്താങ്ങാമെന്ന വാഗ്‌ദാനം മുന്നോട്ടുവച്ചു. തുടർന്നാണ് ശിവസേന ബി.ജെ.പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.
5. ശിവസേനയുമായി ഒരു തരത്തിലും കൂട്ടുകെട്ട് വേണ്ട എന്ന തീരുമാനത്തിൽ നിന്ന് സോണിയയെ മാറ്റാൻ പവാറിന് കഴിഞ്ഞു. സോണിയയുടെ മനസ് മാറിയപ്പോൾ പവാർ ഫലത്തിൽ മോദി പക്ഷത്ത് നിൽക്കുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്.