obitury

നെടുമങ്ങാട് : യുവതിയെ ആളില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട അടുപ്പുകൂട്ടാൻപാറ പുതുവൽ പുത്തൻവീട്ടിൽ ജയേഷിന്റെ ഭാര്യ കെ. ബിന്ദുവിനെയാണ് (32) നെടുമങ്ങാട് നഗരസഭയിലെ കുശർക്കോടു പാളയത്തിൻ മുകളിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്.

വെള്ളിയാഴ്ച രാത്രി ഏഴിന് ബിന്ദു ഇവിടെ എത്തിയതറിഞ്ഞ് സഹോദരി പ്രിയ ഒപ്പം കൂട്ടാൻ ശ്രമിച്ചിരുന്നു. പക്ഷേ ബിന്ദു തയ്യാറായില്ല. തുടർന്ന് അർദ്ധ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജയേഷ് തന്നെ അകാരണമായി മർദ്ദിച്ചുവെന്ന് ബിന്ദു പ്രിയയോട് പറഞ്ഞിരുന്നു. ‌ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തതാകാമെന്ന് പ്രിയ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ : ജയലക്ഷ്മി, ജയശങ്കർ.