നെടുമങ്ങാട്: ഫുഡ്‌സേഫ്ടി രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവ ഇല്ലാത്ത കച്ചവടക്കാർ പുതിയ അപേക്ഷ നൽകാനും പഴയത് പുതുക്കാനും 27ന് രാവിലെ 9.30ന് നെടുമങ്ങാട് വ്യാപാര ഭവനിൽ എത്തിച്ചേരണമെന്ന് പ്രസിഡന്റ് കെ. വിജയൻ അറിയിച്ചു. ഫോട്ടോ, ആധാർ, മുനിസിപ്പൽ ലൈസൻസിന്റെ ഒറിജിനൽ എന്നിവ കൊണ്ടുവരണം. ഒരു വർഷത്തേയ്ക്ക് 100 രൂപയാണ് രജിസ്‌ട്രേഷൻ നിരക്ക്. ഫുഡ് സേഫ്ടി ലൈസൻസിന് 2000 രൂപയാണ് ഫീസ്. ഫോൺ: 04722800040.