തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ. പി. പല്പു സ്‌മാരക യൂണിയനിൽ ശ്രീനാരായണ എംപ്ളോയീസ് വെൽഫെയർ ഫോറത്തിന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും പെൻഷണേഴ്സ് കൗൺസിൽ രൂപീകരണവും ഇന്ന് നടക്കും. യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം റിട്ട. ഡിവൈ.എസ്.പി ഡി. അശോകൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജ്, ഡയറക്ട് ബോർഡ് മെമ്പർ പി.സി. വിനോദ്, എംപ്ളോയീസ് ഫോറം പ്രസിഡന്റ് അജുലാൽ .എസ്, സെക്രട്ടറി ഡോ. ശ്രീകുമാർ, ട്രഷറർ ശിവപ്രസാദ്, ജോയിന്റ് സെക്രട്ടറി ഷിബു കൊറ്റംമ്പള്ളി, ആഡിറ്റർ ഷിബുശശി, പെൻഷണേഴ്സ് കൗൺസിൽ കോ ഓർഡിനേറ്റർ രജിമോൻ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സ്വാഗതവും ഷിബു ശശി നന്ദിയും പറയും. യൂണിയൻ പരിധിയിൽ വരുന്ന കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ ജോലിയുള്ള അംഗങ്ങൾ, പെൻഷനായ അംഗങ്ങൾ എന്നിവർ രാവിലെ 10ന് പേരൂർക്കട എസ്.എൻ.ഡി.പി ഹാളിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ അറിയിച്ചു.