മലയിൻകീഴ്: വിവാഹത്തിൽ പങ്കെടുത്ത ശേഷം കുടുംബസമേതം വീട്ടിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാർ ടിപ്പർ ലോറിയിയിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് പാപ്പനംകോട് - മലയിൻകീഴ് റോഡിൽ എസ്.കെ ടൈൽസിന് മുന്നിലാണ് അപകടം. ഘട്ടറിൽ വീണ് നിയന്ത്രണം തെറ്റിയ കാർ ടിപ്പറിലിടിക്കുകയായിരുന്നു. ശാന്തുമൂല സ്വദേശികളായ സുമതി (78), മക്കളായ ചന്ദ്രൻ (56), വിജയൻ (61), മരുമക്കളായ ഉഷ (52), ജയ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമതിയുടെ കാലൊടിഞ്ഞു. വിജയന്റെ വാരിയെല്ലിനും ജയയുടെ തലയ്‌ക്കും പരിക്കുണ്ട്.