തിരുവനന്തപുരം: ജല അതോറിട്ടി എം.ഡി സ്ഥാനത്ത് നിന്ന് എ. കൗശിഗനെ മാറ്റിയതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ ജലഭവന് മുന്നിൽ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. വിനോദിന്റെ അദ്ധ്യക്ഷതയിൽ കെ. അനിൽകുമാർ, പി. ബിജു, സി. റിജിത്, ജോണിജോസ്, പി.എസ്. ഷാജി, പി.ജെ. ജോസഫ്, അനുരൂപ് എന്നിവർ സംസാരിച്ചു.