തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ കോൺഗ്രസ് ഡി.സി.സി ഓഫീസിന് എതിർവശത്ത് പ്രവ‌ർത്തിക്കുന്ന ബ്യൂട്ടി പാർലറിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് 4ഓടെ ബ്യൂട്ടിപാർലറിൽ സ്റ്റീമിംഗിന് ഉപയോഗിക്കുന്ന ഹീറ്ററിന് തീപിടിക്കുകയായിരുന്നു. തീ കർട്ടനുകളിലേക്കും പടർന്നു. ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സെത്തി തീഅണച്ചു. 50,​000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.