ആര്യനാട്: എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിൽ ഗുരുദേവ ക്ഷേത്ര പ്രാർത്ഥനാ മന്ദിര നിർമ്മാണ ഉദ്ഘാടനവും എട്ടാം ഘട്ട മൈക്രോ ഫിനാൻസ് വായ്പാ വിതരണോദ്ഘാടനവും ഇന്ന് രാവിലെ 11ന് ആര്യനാട് യൂണിയൻ ഓഫീസിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, ഗുരുവായൂർ ദേവസ്വം ബോർഡ്ഗം ഉഴമലയ്ക്കൽ വേണുഗോപാൽ, യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,യോഗം ഡയറക്ടർ കോട്ടയ്ക്കകം പ്രവീൺ കുമാർ, ധന ലക്ഷ്മി ബാങ്ക് മാനേജർ ഗായത്രി, സീനിയർ മാനേജർ രാജേഷ് അലക്സ്, യൂണിയൻ കൗൺസിലർമ്മാരായ ബി.മുകുന്ദൻ, ജി.വിദ്യാധരൻ, ദ്വിജേന്ദ്രലാൽബാബു, കൊറ്റംപള്ളി ഷിബു, ശാന്തിനി, കൊക്കോട്ടേല ബിജു, പി.ജി. സുനിൽ, ജി. ശിശുപാലൻ, വനിതാസംഘം പ്രസിഡന്റ് എൻ. സ്വയംപ്രഭ, വൈസ് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി വസന്തകുമാരി ടീച്ചർ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പറണ്ടോട് രാജേഷ്, സെക്രട്ടറി അരുൺ.സി.ബാബു, സൈബർ സേന കൺവീനർ പ്രിജി തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ വച്ച് ജ്യോതിഷ താന്ത്രിക വിദ്യയിൽ ഡോക്ട്രേറ്റ് നേടിയ എൻ. സ്വയംപ്രഭയെ ആദരിക്കും. യോഗത്തിൽ ബന്ധപ്പെട്ട എല്ലാപേരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.