bhavya-vijayan-ulghadanam

കല്ലമ്പലം: കെ.ടി.സി.ടി സ്കൂൾ ഓഫ് നഴ്സിംഗിന്റെ 2019 ലെ കലാസാഹിത്യ മത്സരങ്ങൾക്ക് കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ തുടക്കമായി. രണ്ട് ദിവസം നിണ്ടു നിൽക്കുന്ന ‘റിഥം 2019’ എന്ന്‍ പേര് നൽകിയിട്ടുള്ള ആർട്സ് ഫെസ്റ്റ് പ്രശസ്ത നർത്തകി കലാമണ്ഡലം ഭവ്യാ വിജയൻ ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി നഴ്സിംഗ് സ്കൂൾ കൺവീനർ എസ്. നഹാസ് അദ്ധ്യക്ഷനായി. പ്രോഗ്രാം കൺവീനർ ദിവ്യ നന്ദി പറഞ്ഞു. കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസ്, കൺവീനർ എം.എസ്. ഷെഫീർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.സി.ടി പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ, എ. നഹാസ്, എൻ. ഷിജു, എം.ഐ ഷാജഹാൻ എം. അബ്ദുൽ മനാഫ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ അജി.കെ.പിള്ള, എസ്. നൗഷാദ്, മുഹമ്മദ്‌ ഷെഫീഖ്, സജീർ ഊന്നുകൽ തുടങ്ങിയവർ സംസാരിച്ചു.