കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം കടമ്പാട്ടുകോണം മത്സ്യ മാർക്കറ്റിനു സമീപം മത്സ്യം കയറ്റി വന്ന ഫ്രീസർ ലോറി മറിഞ്ഞ് മംഗലപുരം മലപ്പേ സ്വദേശികളായ ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു. കഴിഞ്ഞദിവസം രാവിലെ 4.30 ടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലും തറയിലുമായി ചിതറി കിടന്ന മത്സ്യം മറ്റൊരു വാഹനത്തിലേക്ക് മാറ്റി.