വിതുര:ആനപ്പാറ വലിയമണലി ദേവീക്ഷേത്രത്തിലെ ക്ഷമാപണപരിഹാരയജ്ഞവും, കലശവാർഷികമഹോത്സവവും 26 മുതൽ ജനുവരി ആറ് വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.നാളെ രാവിലെ പതിവ് പൂജകൾക്ക് ശേഷം 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,തുടർന്ന് പരിഹാരയജ്ഞം,വൈകിട്ട് 7ന് ആചാര്യവരണം, പ്രസാദശുദ്ധി,അസ്ത്രകലശം,ധാര,വാസ്തുബലി.ഡിസംമ്പർ 10ന് രാവിലെ 8.30ന് പൊങ്കാല,വൈകിട്ട് തൃക്കാർത്തിക വിളക്ക് തെളിക്കൽ,ദീപകാഴ്ച,വിശേഷാൽദീപാരാധന,പൂമൂടൽ എന്നിവ ഉണ്ടാകും.