കല്ലമ്പലം: മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാലയിലെ പ്രതിമാസ സംവാദ വേദിയായ വഴിച്ചെണ്ടയുടെ നവംബറിലെ പരിപാടി 'പാടാം പറയാം' പ്രശസ്ത കവി ശശി മാവിൻമൂട് ഉദ്ഘാടനം ചെയ്തു.വി.ശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.എസ്.സുരേഷ്ബാബു സ്വാഗതവും എസ്.സുഭാഷ് ബാബു നന്ദിയും പറഞ്ഞു. എ.വി.ബാഹുലേയൻ,രമാസുരേഷ്,അനിൽകുമാർ പൂതക്കുഴി,രാജൻ മടയ്ക്കൽ,ശശി.കെ.വെട്ടൂർ,എം എസ്.വേണുഗോപാൽ,എം.എൻ.പുരവൂർ,ജി.പ്രഫുല്ലചന്ദ്രൻ,യു.എൻ.ശ്രീകണ്ഠൻ എന്നിവർ കവിതകളും, കൈനകരി വിക്രമൻ,പി.സുരേലാൽ, ഉദയകുമാർ,വക്കംസുകുമാരൻ എന്നിവർ കഥകളും അവതരിപ്പിച്ചു.