നെയ്യാറ്റിൻകര: എം. വേണുഗോപാലൻ തമ്പി ചരമവാർഷിക അനുസ്മരണം കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ്
അവനീന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ സിൻഡിക്കേറ്റ് അംഗം വി.എസ്. ഹരീന്ദ്രനാഥ്, ഡി.സി.സി ഭാരവാഹികളായ മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്‌ളിൻ വാർഡ് കൗൺസിലർ അജിത, ബ്ലോക്ക് ഭാരവാഹികളായ അവനീന്ദ്ര കുമാർ, എം.സി.സെൽവരാജ്, കവളാകുളം സന്തോഷ്, ഗോപാലകൃഷ്ണൻ, വി.ആർ. അജിത് കുമാർ, നീനോ അലക്‌സ്, അജിത് കുമാർ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര ടൗൺ മണ്ഡലം പ്രസിഡന്റ് അഡ്വ. പി.സി. പ്രതാപ് സ്വാഗതവും ആറാലുംമൂട് മണ്ഡലം പ്രസിഡന്റ് ആർ. പത്മകുമാർ നന്ദിയും പറഞ്ഞു. നിർദ്ധനയും അന്ധയുമായ വൃദ്ധയ്ക്ക് വേണുഗോപാലൻ തമ്പിയുടെ കുടുംബാഗങ്ങൾ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം തമ്പാനൂർ രവി നിർവഹിച്ചു. രാവിലെ നിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.