തിരുവനന്തപുരം: സെക്കുലർ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ നായകനുള്ള അവാർഡ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസണിന് സി.കെ. നാണു എം.എൽ.എ സമ്മാനിച്ചു. സെക്കുലർ കൾച്ചറൽ ഫോറം പ്രസിഡന്റ് പി.ടി.എ. റഹിം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യാ ഗഫൂർ, കേരള സിറാമിക് ചെയർമാൻ വയോജി മുഹമ്മദ് മാസ്റ്റർ, ഹാജി കേരള സിൽക്‌സ് ചെയർമാൻ പി.എം. യൂസഫ് ഹാജി എന്നിവരെ ആദരിച്ചു. വി. സുരേന്ദ്രൻ പിള്ള, കാരാട്ട് റസാഖ്, വി. അബ്ദുറഹ്മാൻ, ഭാസുരേന്ദ്രബാബു, നീലലോഹിതദാസ്, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിമാരായ ഒ.പി.ഐ. കോയ നാസർ കോയ തങ്ങൾ, ഒ.പി. റഷീദ്, ഇ.സി. മുഹമ്മദ്, എം. മെഹബൂബ്, സൈഫുദ്ദീൻ ഹാജി, ഷാജഹാൻ കിളിമാനൂർ, ഡോ. ദസ്തഗീർ, പാഴനാട് സുധീർ, സിറാജ് പെരിനാട് എന്നിവർ സംസാരിച്ചു. ജലീൽ പുനലൂർ സ്വാഗതവും ശൂരനാട് സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.