കടയ്ക്കാവൂർ:അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പുനർ നിർമ്മിക്കുന്ന പഴയ നട - പൊലീസ് സ്റ്റേഷൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം സന്ദർശിച്ചു വിലയിരുത്തി. പണികൾ ഇഴഞ്ഞു നീങ്ങുന്നു എന്ന വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്രയുടെ പരാതിയെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് ടീം പരിശോധനക്ക് എത്തിയത്. വൈസ് പ്രസിഡന്റിനൊപ്പം എക്സിക്യൂട്ടീവ് എൻജിനിയർ ശോഭനകുമാരിയും, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഷീല വി.കെയും, വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്രയും ഉണ്ടായിരുന്നു. അടിയന്തരമായി പണികൾ തീർക്കാൻ കോൺട്രാക്ടർക്ക് അഡ്വ. ഷൈലജ ബീഗം നിർദ്ദേശം നൽകി.