വർക്കല: ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കിഡ്‌സ് സ്‌പോർട്‌സ് ഡേയും നാൽപ്പത്തി ഒന്നാമത് ആനുവൽ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിന്റെയും ഉദ്ഘാടനം സ്‌കൂൾ മാനേജർ സ്വാമി ഋതംബരാനന്ദ നിർവഹിച്ചു. പ്രിൻസിപ്പൽ ലറീസ കുട്ടപ്പൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡി. സോജ, പി.ടി.എ പ്രസിഡന്റ്, ബിജു എന്നിവർ സംസാരിച്ചു. വാർഷിക കായിക ദിന ഉദ്ഘാടനം ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ നിർവഹിച്ചു. സമാപന സമ്മേളനത്തിൽ വിജയികളായ കുട്ടികൾക്കുളളസമ്മാന ദാനം തിരുവനന്തപുരം സെയ്ഫ് കേരള എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ നിർവഹിച്ചു. കായിക ദിനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റ്, ബാൻഡ് ഡിസ്‌പ്ലേ, മാസ് ഡ്രിൽ, കളരിപ്പയറ്റ്, കരാട്ടെ,യോഗ, ഹുപ്‌സ്, എയ്‌റോബിക്‌സ് തുടങ്ങി വിവിധ പരിപാടികൾ നടന്നു.