blockhash-live

തിരുവനന്തപുരം: ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ കേരളത്തിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ജനോപകാരപ്രദമാക്കുന്നതും ലക്ഷ്യമിട്ട് ബ്ലോക്‌ചെയിൻ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ 'ബ്ലോക്ഹാഷ് ലൈവ് 2019' ഡിസംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടത്തും.

കേരള സ്റ്റാർട്ടപ് മിഷന്റെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്‌ചെയിൻ അക്കാഡമി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്ലോക്ക്‌ചെയിൻ മേഖലയിലെ സംരംഭകത്വം, വികസനം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള ആശയവിനിമയം സമ്മേളനത്തിൽ നടക്കും. പ്രാദേശിക സംരംഭങ്ങളെ എങ്ങനെ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിലൂടെ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാമെന്നതിനെക്കുറിച്ച് ഉച്ചകോടി ചർച്ച ചെയ്യും. നൂറുപേർക്കാണ് ഉച്ചകോടിയിൽ പങ്കെടുക്കാനാവുക. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: http://blockhash.live

എന്താണ് ബ്ലോക്‌ചെയിൻ

ഭാവിയുടെ സാങ്കേതികതയെന്നും പുതിയ ഇന്റർനെറ്റ് എന്നുമൊക്കെയാണ് ബ്ലോക്‌ചെയിനിനുള്ള വിശേഷണം.

കേന്ദ്രീകൃതമായ വിവരങ്ങൾ വികേന്ദ്രീകൃതമായി ലഭ്യമാക്കുകയാണ് ബ്ലോക്‌ചെയിനിൽ. ഒരു ധനകാര്യസ്ഥാപനത്തിന്റെ ഇടപാടുപുസ്തകം അവരുടെ ഇടപാടുകാരുടെയെല്ലാം കൈയിലുണ്ടെങ്കിലോ. ഇടപാടുകാർക്ക് അത് യഥേഷ്ടം പരിശോധിക്കാം. പുതിയ ഇടപാടുകളെല്ലാം കാണാം. ഈ സുതാര്യതയാണ് ബ്ലോക്‌ചെയിൻ ഉറപ്പുനൽകുന്നത്.