തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയിൽ മലയാളത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്താതെ വിശ്വാസ വഞ്ചന കാട്ടിയ പി.എസ്.സിയുടെ കണ്ണു തുറപ്പിക്കുന്നതിനായി സംയുക്ത സമരസമിതി ഇന്ന് രാവിലെ 10ന് പട്ടം പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ റാന്തൽ വിളക്കേന്തി സമരം നടത്തും. രാവിലെ 9.30 ന് പട്ടം ഗവ. ഗേൾസ് ഹൈസ്‌കൂളിനു മുന്നിൽ നിന്ന് റാന്തൽ വിളക്കുകൾ കൊളുത്തി പ്രകടനം ആരംഭിക്കും. പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ സമരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.