cape-civil-service

തിരുവനന്തപുരം: കേപ്പിന്റെ നിയന്ത്രണത്തിലുള്ള തലശേരി എൻജിനിയറിംഗ് കോളജിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒൻപതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.എൻ.ഷംസീർ എം.എൽ.എ അദ്ധ്യക്ഷനാകും. പദ്ധതിയെക്കുറിച്ച് സിവിൽ സർവീസ് പരിശീലകൻ കെ.സംഗീത് വിശദീകരിക്കും. കേപ്പ് ഡയറക്ടർ ഡോ.ആർ.ശശികുമാർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് ഒ.എ നന്ദിയും പറയും.