v

കടയ്ക്കാവൂർ: പഴഞ്ചിറ ഏലായിൽ ബ്ളോക്ക് പഞ്ചായത്തിന്റെ യന്ത്രവത്കൃത ഞാറുനടീൽ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കിസാൻ സശാക്തീകരൺ പരിയോജനയുടെ ഭാഗമായി വനിതാ ലേബർ ബാങ്കിലെ സ്ത്രീകൾ പാകി കിളിർപ്പിച്ച ഞാറ് യന്ത്രത്തിന്റെ സഹായത്തോടെ പാടത്ത് ഞാറ് നട്ട് യന്ത്രവത്കൃത നെൽകൃഷിയിലൂടെ നവോത്ഥാനം സൃഷ്ടിക്കും. യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനാൽ നെൽകൃഷിയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാക്കും. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അദ്ധ്യക്ഷത വഹിച്ചു.

സി.ഇ.ഒ വേണുഗോപാലൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വി. കനകദാസ്, ബ്ളോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഫിറോസ് ലാൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. സുലേഖ, പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, പഞ്ചായത്ത്‌ മെമ്പർ ജി. ജയൻ, എസ്. ശ്രീലത, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ലെനിൻ, എ.ഡി.എ നൗഷാദ്, പഞ്ചായത്ത്‌ സെക്രട്ടറി ഫൈസൽ എ.എസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ ബി.ഡി.ഒ എസ്.ആർ. രാജീവ്‌, മേൽ കടയ്ക്കാവൂർ പാഠശേഖരസമിതി പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ നായർ, എം.കെ.എസ്. കോ-ഓർഡിനേറ്റർ രജിത ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ആർ. പഞ്ചമം സുരേഷ് സ്വാഗതവും ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇ.ഒ ബി.എസ്. ശിബി കുമാർ നന്ദിയും രേഖപ്പെടുത്തി.