കുറ്റിച്ചൽ:ലോക് താന്ത്രിക്ജനതാദൾ അരുവിക്കര നിയോജക മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘ രൂപീകരണയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ആലുംമൂട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി മൈലം സത്യാനന്ദൻ,ജില്ലാ സെക്രട്ടറി മാരായ കുറ്റിച്ചൽ ഷെമിം,ആര്യനാട് സുരേഷ്,സംസ്ഥാന കൗൺസിലംഗം ഭദ്രം ശശി,യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് പി.എസ്.സതീഷ്,മഹിളാവിഭാഗം നേതാക്കളായ സുശീല,കോട്ടൂർ ഷെറിൻ,മണികണ്ഠൻ,പുനലാൽ രാജാമണി,കരകുളം ശശി,സുനിൽ കുമാർ,മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ ചായംമുരളി,മൈലമൂട് സ്റ്റീഫൻ,കമ്പനിമുക്ക് രാജു,കുറ്റിച്ചൽ ഷൗക്കത്തലി,ഉഴമലയ്ക്കൽ അൽബ്രോസ്,രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.ഡിസംബർ 14ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷനും തുടർന്ന് കുറ്റിച്ചൽ ജംഗ്ഷനിൽ നടക്കുന്ന പൊതു സമ്മേളനവും വിജയിപ്പിക്കാൻ 101പോരടങ്ങുന്ന സ്വാഗത സംഘം കമ്മിറ്റിയും തിരഞ്ഞെടുത്തു.