തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സമഗ്ര ക്ഷേമത്തിന് വേണ്ടി തൊഴിലാളി, തൊഴിലുടമ, സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം ത്രികക്ഷി സമിതി അടിയന്തരമായി രൂപീകരിക്കണമെന്ന് ബി.എം.എസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മഹാസംഘ് പ്രസിഡന്റ് ആർ.കെ. പാട്ടീൽ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജയന്തിലാൽ, ദേശീയ നിർവാഹക സമിതി അംഗം വി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പി. ജയപ്രകാശ്, സംസ്ഥാന ട്രഷറർ ജി.കെ. അജിത്ത്, മഹാസംഘ് ഖജാൻജി എ.ഡി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് സന്തോഷ് വൈക്കം, ജനറൽ സെക്രട്ടറി സി.എസ്. സുനിൽ എന്നിവർ സംസാരിച്ചു.