നെയ്യാറ്റിൻകര :റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ് അനിൽ നയിക്കുന്ന അഴിമതി വിരുദ്ധ സന്ദേശ യാത്ര ഇന്ന് രാവിലെ 9ന് അമരവിള ചെക്ക് പോസ്റ്റ് ജംഗ്ഷനിൽ വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.എൻ.പീതാംബരക്കുറുപ്പ്,വടകര വാസദേവൻനായർ,ലാൽ കല്പകവാടി,എം.വിൻസെന്റ് എം.എൽ.എ,മാരായമുട്ടം സരേഷ് തുടങ്ങിയവർ പങ്കെടുക്കും.ഒറ്റശേഖരമംഗലത്തു നടക്കുന്ന സമാപന സമ്മേളനം തമ്പാനൂർ രവി ഉദ്ഘാടനം ചെയ്യും.മാരായമുട്ടം രാജേഷ്,ടി.ശരത്ചന്ദ്രപ്രസാദ്,വർക്കല അൻലസാർ,എ.ടി.ജോർജ്ജ്,അഡ്വ.വിനോദ്‌സെൻ,ജോസ് ഫ്രാങ്ക്‌ലിൻ തുടങ്ങിയവർ പങ്കെടുക്കും.നടക്കും.അമരവിള മുതൽ ഒറ്റശേഖരമംഗലം വരെയാണ് യാത്ര.