തിരുവനന്തപുരം : പേട്ട ആനയറ കല്ലുംമൂട് കെ.ജി. അർ.എ-69 ശ്രീവത്സത്തിൽ എസ്. വിജയകുമാർ (89, റിട്ട. കോർട്ട് ഒാഫീസ്, ഹൈക്കോടതി) നിര്യാതനായി. ഭാര്യ: ആർ. ഇന്ദിര (റിട്ട. ട്രഷറി ഒാഫീസർ). മക്കൾ: ഡോ. വേണുഗോപാൽ, രേണുക. മരുമക്കൾ: ഡോ. സോണി, ഡോ. അനൂപ്. സംസ്കാരം ഇന്ന് രാവിലെ 11ന് മുട്ടത്തറ ശ്മശാനത്തിൽ. മരണാനന്തര ചടങ്ങ് 28ന് രാവിലെ 8.30ന്.

ബ്രഹ്മേശൻ

തിരുവനന്തപുരം : വെങ്ങാനൂർ , നന്ദനത്തിൽ ലക്ഷ്മണനാശാരിയുടെ മകൻ ബ്രഹ്മേശൻ എൽ. (66, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുധാദേവി സി.കെ. മക്കൾ: പ്രശാന്ത്, പ്രശോഭ് (അഡ്വക്കേറ്റ്). മരുമകൾ: ലക്ഷ്മി.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

രാജകുമാർ
നേമം : പ്രാവച്ചമ്പലം, ചെമ്പിലാവിളവീട്ടിൽ

രാജകുമാർ കെ. (66) നിര്യാതനായി. ഭാര്യ: പത്മകുമാരി എം. മകൻ: മിഥുൻരാജ്. മരുമകൾ: ലീനു ചന്ദ്രൻ. സഞ്ചയനം: 29ന് രാവിലെ 8ന്.

അനിൽകുമാർ

പള്ളിക്കൽ : ആനകുന്നം മാറനാട് വീട്ടിൽ അനിൽകുമാർ (47, അനിൽ കാഷ്യൂസ് ഉടമ) നിര്യാതനായി. സി.പി.ഐ മടവൂർ എൽ.സി മെമ്പറും പള്ളിക്കൽ പുളിമാത്ത് തൃബ് ഭരണിക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റുമായിരുന്നു. ഭാര്യ: സുജ പി.എൽ (മടവൂർ പഞ്ചായത്ത് മുൻ മെമ്പർ). മക്കൾ: അനർഷ് എ.എസ്, അനാമിക എ.എസ്.