തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലുൾപ്പെടെ സജീവ ഇടപെടൽ ഉറപ്പാക്കുമെന്ന് ശശി തരൂർ എം.പി. ഫണ്ട് ലഭ്യതയിലെ കുറവും മറ്റ് പോരായ്മകളും പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കും. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിലൊരിക്കലാണ് ദിശ യോഗം ചേർന്ന് കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത്. തൈക്കാട് റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സി. ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.