ihk

കാട്ടാക്കട : ഹോമിയോപതിയുടെ ആധുനിക ചികിത്സാരീതികൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രബന്ധാവതരണ സമ്മേളനം സംഘടിപ്പിച്ചു. ഇൻസ്റ്റിട്യൂഷൻ ഒഫ് ഹോമിയോപതിസ് കേരള കാട്ടാക്കട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിട്യൂഷൻ ഒഫ് ഹോമിയോപതിസ് ജില്ലാ ഘടകത്തിന്റെയും ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപതിസ് അക്കാഡമിയുടെയും സഹകരണത്തോടെ റസിഡൻസി ടവറിൽ സംഘടിപ്പിച്ച സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇൻസ്റ്റിട്യൂഷൻ ഓഫ് ഹോമിയോപതിസ് കേരള സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എൻ.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.റെജു കരീം മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ഡോ.സതീഷ്.എം.നായർ സ്വാഗതവും ട്രഷറർ ഡോ.ആർ.രാജേഷ് നന്ദിയും പറഞ്ഞു.