പാലോട്: ഭാരതീയ അഭിഭാഷക പരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ നിയമദിനമായ 26 വൈകിട്ട് 3ന് പച്ച ഗ്രാമകേന്ദ്രത്തിൽ നിയമ ബോധവത്കരണ സെമിനാറും മാസത്തിൽ ഒരു തവണ പ്രമുഖ അഭിഭാഷകർ പങ്കെടുക്കുന്ന പെർമനന്റ് ലീഗൽ ക്ലിനിക്ക് രൂപീകരണവും നടക്കും. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകർ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന സെമിനാറിൽ പരാതികൾ, പരിഹാരമാർഗ നിയമ ബോധവത്ക്കരണം, എൽ.എൽ.ബിയ്ക്ക് പഠിക്കാൻ താത്പര്യമുള്ളവർക്ക് സൗജന്യ മാർഗ നിർദ്ദേശവും നൽകുന്നതായിരിക്കും. താത്പര്യമുള്ള എല്ലാവർക്കും പ്രസ്തുത സെമിനാറിൽ പങ്കെടുക്കാം.