കിളിമാനൂർ: ഇബ്രാഹിംകുഞ്ഞിനെ അനുസ്മരിച്ചു. ദീർഘകാലം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പറും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷകസംഘം നേതാവും ആയിരുന്ന എ. ഇബ്രാഹിംകുഞ്ഞിന്റെ പതിനൊന്നാം ചരമ വാഷികം കിളിമാനൂരിൽ ആചരിച്ചു. സി.പി.എം ചാരുപാറ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ. സുധീർ, ആർ. അരുൺ, മഹിളാ അസോസിയേഷൻ ഏരിയാ ട്രഷറർ സരളമ്മ, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു.