പാറശാല: നിയമ ദിനാചരണത്തിന്റെ ഭാഗമായി കേരള കൗമുദി ബോധപുർണമി ക്ലബ് പാറശാല ഗ്രാമ പഞ്ചായത്ത് ലയൻസ് ക്ലബ് ഒഫ് പാറശാല, എക്സൈസ്, ജനമൈത്രി പൊലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നിയമ ദിനാചരണവും ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10ന് നടക്കുന്ന സെമിനാർ എം.ജി. രാകേഷ് ( മുനിസിപ്പൽ മജിസ്ട്രേറ്റ്,നെയ്യാറ്റിൻകര കോടതി )ഉദ്ഘാടനം ചെയ്യും. ആശംസകൾ അർപ്പിച്ചു കൊണ്ട് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് അജിത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി. കമലാസനൻ, സെക്രട്ടറി അഡ്വ. അജിത്ത് തങ്കയ്യ, ലയൻസ് ക്ലബ് പ്രസിഡന്റ് എം. ജബാപ്രദീപ്, സെക്രട്ടറി സുധീഷ് കുമാർ, ട്രഷറർ വിപിൻ കുമാർ.എസ്.ജി, കോ. ഓർഡിനേറ്റർ എ. വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ കെ. ബിജുകുമാർ, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബു ,കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ അനിൽകുമാർ,കല.എസ്.ഡി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്മിതാ ദാസ്.ഡി.പി,ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജദാസ്.എൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചന്ദ്രിക.ജെ, പി.ടി.എ പ്രസിഡന്റ് അരുൺ.വി, വൈസ് പ്രസിഡന്റ് ജയറാം തുടങ്ങിയവർ സംസാരിക്കും. സെമിനാറിനോടനുബന്ധിച്ച് ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന 'സിഗ്നൽ ' എന്ന ലഘു നാടകവും അരങ്ങേറും.