നെടുമങ്ങാട് :ജൈവ വളക്കൂട്ടുകൾ തയ്യാറാക്കാനും കൃഷി പരിപാലനത്തിൽ മാർഗനിർദ്ദേശം നൽകാനും ആനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷകകൂട്ടായ്മ ശ്രദ്ധേയമായി.വടക്കേല സുഭാഷിന്റെ കൃഷി സ്ഥലത്ത് സമ്മിശ്ര കൃഷിയിലൂടെ കർഷകരെ ഏകോപിപ്പിച്ചാണ് കൂട്ടായ്മ ഒരുക്കിയത്.സുഭാഷ് വളർത്തുന്ന നാടൻ പശുക്കൾ സന്ദർശകർക്ക് കൗതുകമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ നേതൃത്വത്തിൽ പഞ്ചഗവ്യം തയ്യാറാക്കി.കൃഷി ഓഫീസർ എസ്.ജയകുമാർ മേൽനോട്ടം വഹിച്ചു.വൈസ് പ്രസിഡന്റ് ഷീല.എസ്,സ്ഥിരം സമിതി ചെയർമാന്മാരായ ആറാംപള്ളി വിജയരാജ്,ഷീബാബീവി,വാർഡ് മെമ്പർമാരായ എം.പ്രഭ,ഷാഹീദ്.എ,സിന്ധു.ടി.എൻ.ശ്രീകല,കൃഷി അസിസ്റ്റൻറുമാരായ രാജി,ആനന്ദ്,ചിത്ര,സി.എച്ച്.സി ജീവനക്കാരി മിനി എന്നിവർ പങ്കെടുത്തു.