നെടുമങ്ങാട്: അരുവിക്കര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി കലോത്സവം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഐ.മിനി ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം എൽ.പി.മായാദേവിയും ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.എസ്.പ്രീതയും സമ്മാനദാനം നിർവഹിച്ചു.പ്രോത്സാഹന സമ്മാനം ജെ.ആർ.നന്ദിനി,ജമീല ബീവി എന്നിവർ വിതരണം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.വിജയൻ നായർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൽ.ഗീതാഞ്ജലി,സുവർണ,പഞ്ചായത്ത് സെക്രട്ടറി എസ്.പ്രവീൺ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ ആർ.സൗമ്യറാണി തുടങ്ങിയവർ സംസാരിച്ചു.