പാറശാല: അമരവിള എൽ.എം.എസ് എച്ച്.എസ്.എസ് സ്കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം നിർവഹിക്കും.എച്ച്.സ്റ്റാൻലിരാജ് താക്കോൽ കൈമാറും.എസ്.കെ.ഡി വൈസ് ചെയർമാൻ ഡോ.ആർ.ജ്ഞാനദാസ് ഓഫീസ് റൂം ഉദ്ഘാടനം ചെയ്യും.കെ.ആൻസലൻ എം.എൽ.എ വാർത്താപത്രിക പ്രകാശനം ചെയ്യും.ഇടവ സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ് ഡിജിറ്റൽ ലാബും ട്രഷറർ കാൽവിൻ ക്രിസ്റ്റോ ലാംഗ്വേജ് ലാബും സ്റ്റാൻലി ജോർജ് കരിയർ ഗൈഡൻസും ഉദ്ഘാടനം ചെയ്യും.ശോഭന ദാസ് അദ്ധ്യക്ഷത വഹിക്കും.കോർപ്പറേറ്റ് മാനേജർ സ്വാഗതവും ഹെഡ്മിസ്ട്രസ് ഷീബാ ഷെറിൻ എം.എസ് നന്ദിയും പറയും.