ddd

നെയ്യാറ്റിൻകര: ഡിസംബർ 1ന് നെയ്യാറ്റിൻകര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന്റെ മുന്നോടിയായി ബാലരാമപുരം ഫൊറോനയിൽ വിളംബര റാലി സംഘടിപ്പിച്ചു. മണലിവിള വീരരാഘവൻ സ്മൃതി മണ്ഡപത്തിൽ എം. വിൻസന്റ് എം.എൽ.എ ജാഥാക്യാപ്റ്റൻ വികാസ് കുമാറിന് പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഷൈജുദാസ്, കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് അഖിൽ, അരുൺതോമസ്, ബോസ്കോ തോമസ്, റോഷിൻ, രഞ്ജിത്, ലിജോ, ലോറൻസ്, കോൺക്ലിൻ തുടങ്ങിയവർ പ്രസംഗിച്ചു.