1

ശ്രീകാര്യം: നാടിന്റെ പൊതുവികസന പ്രവർത്തനങ്ങളിലും പ്രാദേശികതല വികസനങ്ങളിലും മാർഗദർശികളായി പ്രവർത്തിക്കുന്ന റസിഡന്റ്‌സ് അസോസിയേഷനുകൾ ഏറ്റവും വലിയ മതേതര കൂട്ടായ്മകളാണെന്ന് നഗരസഭാ മേയർ കെ.എസ്. ശ്രീകുമാർ പറഞ്ഞു.

ശ്രീകാര്യത്തെ വികാസ് നഗർ റസിഡന്റ്‌സ് അസോസിയേഷൻ പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരമായ സോമൻ ആശാരി സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിൽ 1200ലധികം റസിഡന്റ്‌സ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റിന്റെ അഭാവത്തിൽ ഉറവിടമാലിന്യമെന്ന നഗരസഭയുടെ പദ്ധതി ജനസംസ്കാരമായി മാറ്റിയെടുക്കാൻ സഹായിച്ചത് റസിഡന്റ്‌സ് അസോസിയേഷനുകളാണെന്ന് മേയർ കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്റ് എം.എ. വാഹീദിന്റെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, കൗൺസിലർമാരായ എൻ.എസ്. ലതാകുമാരി, അലത്തറ അനിൽകുമാർ, കെ.എസ്. ഷീല, ട്രാക്ക് ജനറൽ സെക്രട്ടറി ഗാന്ധിപുരം നളിനകുമാർ, കോറസ് ജനറൽ സെക്രട്ടറി കെ.ഒ. അശോകൻ, ഫ്രാറ്റ് പ്രസിഡന്റ് കരിയം വിജയകുമാർ, മന്ദിര നിർമ്മാണ ജനറൽ കൺവീനർ വി. കേശവൻ കുട്ടി, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എ.എസ്. ഫിറോസ്, കെ. നീലകണ്ഠൻ മാസ്റ്റർ, സരോജിനി ദാമോദരൻ, അസോസിയേഷൻ സെക്രട്ടറി വി. മുരളീധരൻ നായർ, ട്രഷറർ ആർ. രാജ്മോഹൻ നായർ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇന്ദു വട്ടേകാട്ട്, അബ്ദുൾഅസീസ്, കുമ്പള ദാമോദരൻ, ഡോ. ആശാ ആനന്ദ്, സുമയ്യ കെ.എസ്, ക്യാപ്ടൻ പി. ശ്രീധരൻ, പി. സുമതി, കെ.എൻ. വാമദേവൻ, എൽ. വിനു തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡുകളും ചികിത്സ ധനസഹായങ്ങളും വിതരണം ചെയ്തു.

അസോസിയേഷനിൽ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്ന പരേതനായ പി. സോമൻ ആശാരിയുടെ സഹോദരങ്ങളായ ക്യാപ്റ്റൻ പി. ശ്രീധരനും സി. സുമതിയും സംഭാവനയായി നൽകിയ സ്ഥലത്താണ് ആസ്ഥാന മന്ദിരം നിർമ്മിച്ചത്.

ക്യാപ്‌ഷൻ: വികാസ് നഗർ റസിഡന്റ്‌സ് അസോസിയേഷൻ പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരമായ സോമൻ ആശാരി സ്മാരകത്തിന്റെ ഉദ്ഘാടനം മേയർ കെ.എസ്. ശ്രീകുമാർ നിർവഹിക്കുന്നു. എം.എ. വാഹീദ്, സി. സുദർശനൻ, എൻ.എസ്. ലതാകുമാരി, അലത്തറ അനിൽകുമാർ, കെ.എസ്. ഷീല, ഗാന്ധിപുരം നളിനകുമാർ, കെ.ഒ. അശോകൻ, കരിയം വിജയകുമാർ, വി. കേശവൻ കുട്ടി, എ.എസ്. ഫിറോസ് എന്നിവർ സമീപം.