കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കസ്തൂർബാ ഗ്രന്ഥശാലയുടെ ത്രൈമാസ ചർച്ചയുടെ ഭാഗമായി 'സ്ത്രീ സുരക്ഷാ നിയമങ്ങൾ' എന്ന വിഷയം സരിതാ ഷൗക്കത്തലി അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ആമുഖ പ്രഭാഷണം നടത്തി.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കമലാലയം കൃഷ്ണൻ നായർ മോഡറേറ്ററായിരുന്നു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.സ്റ്റീഫൻ,അനിൽകുമാർ,എം.ആർ.ബൈജു,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശരത്ചന്ദ്രൻ നായർ,ഗ്രാമ പഞ്ചായത്തംഗങ്ങൾ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.ഹരികുമാർ,ലൈബ്രേറിയൻ ജി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.